മയ്യിൽ: മയ്യിൽ ഐഎംഎൻഎസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ചൊവ്വാഴ്ച നടന്ന വാശിയേറിയ കണ്ണൂർ ജില്ലാ വനിതാ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ
കണ്ണൂർ വിമൻസ് എഫ് സി ഏക പക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആർ ജി എസ് വിമൻസ് എഫ് സി പിലാത്തറയെ പരാജയപ്പെടുത്തി. മത്സരത്തിൽ പ്ളയർ ഓഫ് ദി മാച്ചായി ജൂനിയർ ഇന്ത്യൻ താരം കണ്ണൂർ വിമൻസ് എഫ് സിയുടെ ഷിൽജിഷാജിയെ തിരഞ്ഞെടുത്തു. പ്ലയെർ ഓഫ് ദി മാച്ച് ട്രോഫി തളിപ്പറമ്പ് എക്സൈസ് പ്രിവെൻറ്റീവ് ഓഫീസർ ശ്രീ അഷറഫ് മലപ്പട്ടം നൽകി. ഇന്ന് ബുധനാഴ്ച മലബാർ സിറ്റി വിമൻസ് എഫ് സി പയ്യന്നൂർ ഫുട്ബോൾ ഗേൾസ് അക്കാദമിയുമായി മത്സരിക്കും.