മയ്യിൽ:-മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം മയ്യില്‍ വേളം പൊതുജന വായനശാലയില്‍ മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത ഉദ്ഘാടനം ചെയ്തു. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് വി പി ഷാജി അധ്യക്ഷനായി.'മാറുന്ന ലോകം മാറണം നമ്മള്‍ 'വിഷയത്തില്‍ തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസര്‍ വി വി പ്രകാശന്‍,' മണ്ണ് പരിശോധന എന്തിന് എങ്ങനെ' വിഷയത്തില്‍ കോഴിക്കോട് മേഖല മണ്ണ് പരിശോധന ലബോറട്ടറി സീനിയര്‍ കെമിസ്റ്റ് എം രവി എന്നിവർ ക്ലാസ് എടുത്തു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എം രാജീവ്, കൃഷി ഓഫീസര്‍ പ്രമോദ്, വേളം പൊതുജന വായനശാല സെക്രട്ടറി കെ പി രാധാകൃഷ്ണന്‍, മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി പി നിധിന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍ പി, യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മണ്ണ് ഉപയോഗിച്ചുള്ള ജില്ലാതല കൊളാഷ് ചിത്ര രചന മത്സരത്തില്‍ വിജയികളായവര്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത ഉപഹാരവും സമ്മാനത്തുകയും നല്‍കി.