ന്യൂഡൽഹി :- സൈബർ കേസുകൾ രാജ്യത്ത് ഓരോ വർഷവും വൻതോതിൽ കൂടിവരുകയാണ്. രാജ്യത്തെ മൊത്തം സൈബർ കേസുകളിൽ 70 ശതമാനവും രജിസ്റ്റർ ചെയ്യുന്നത് തെലങ്കാന, കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. ഇതിൽ 42 ശതമാനവും തെലങ്കാനയിലും കർണാടകത്തിലുമാണ്.
2021 ൽ 52,974 കേസുകളാണെങ്കിൽ 2022-ൽ അത് 25 ശതമാനം വർധിച്ച് 65,893 കേസുകളായി. എന്നാൽ തട്ടിപ്പിന്റെ വ്യാപ്തിയും വേഗവും കൂടുന്നതനുസരിച്ച് വിചാരണയും ശിക്ഷയും നടക്കുന്നില്ല.1118 കേസുകളിലായി 1407 പേർ. ഇതിൽ 838 കേസുകളിലായി 1068 പേർ ശിക്ഷിക്കപ്പെട്ടത് ഉത്തർപ്രദേശിലാണ്. ബാക്കി മുഴുവൻ സംസ്ഥാനങ്ങളിലായി 280 കേസുകളിൽ 339 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. കേരളത്തിൽ ഏഴ് കേസുകളിലായി ഏഴുപേർ മാത്രമാണ് കഴിഞ്ഞവർഷം ശിക്ഷിക്കപ്പെട്ടത്.
സൈബർ കുറ്റത്തിന് ഇരയായാൽ ഹെൽപ് ലൈൻ നമ്പറിൽ (1930) വിളിസഹായം തേടാം. തുടർന്ന് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (https://cybercrime.gov.in) ഓൺലൈനായി റിപ്പോർട്ട് ചെയ്യാം. സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ്‌സ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ 2023 - ഡിസംബർ നാല് വരെ 16.72 ലക്ഷം സാമ്പത്തിക തട്ടിപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അവയിൽ നാലുലക്ഷത്തിലേറെ കേസുകളിൽ നിന്നായി ആയിരം കോടിയിലേറെ രൂപ തിരിച്ചുപിടിച്ചു.