കണ്ണൂർ :- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്തു. മഹാരാഷ്ട്ര നവി മുംബൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി മേരി സാബുവാണ് (34) അറസ്‌റ്റിലായത്. കേസിൽ മുംബൈ സ്വദേശി കിഷോർ വെനേറാമിനെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.
അസർ ബൈജാനിൽ റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്‌ത് മലയാറ്റൂർ സ്വദേശി സിബിനിൽ നിന്ന് 1,25,000 രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. മുംബൈയിൽ പ്രതികളുടെ ഉടമസ്‌ഥതയിലുള്ള ഏഷ്യ ഓറിയ എന്ന റിക്രൂട്ടിങ് സ്‌ഥാപനം വഴിയാണ് വിദേശത്തേക്ക് കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്‌തത്. വിസയ്ക്കും മറ്റുമായി 1,25,000 രൂപ കൈപ്പറ്റിയെങ്കിലും സംഘം വ്യാജ വിസയാണ് നൽകിയത്.