കണ്ണൂർ :- റോഡ് നിരീക്ഷണ ക്യാമറയ്ക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തിയ 3 പേർക്കെതിരെ നടപടി. റോഡിലെ നിരീക്ഷണ ക്യാമറ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ മോട്ടർ ബൈക്കിനു മുകളിൽ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ടുപേരുടെ ലൈസൻസ് മോട്ടർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.
മൂന്നു പേരെ വെച്ച് മുൻഭാഗത്തെ രെജിസ്ട്രേഷൻ നമ്പർ ഒരു കൈകൊണ്ട് മറച്ചു പിടിച്ച് ബൈക്ക് ഓടിച്ച ചാലാട് സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും എടപ്പാൾ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. ഇത്തരം അഭ്യാസ പ്രകടനങ്ങളിൽ നിന്നു യുവാക്കൾ വിട്ടുനിൽക്കണമെന്ന് എൻഫോഴ്സസ്മെന്റ് ആർടിഒ സി.മുജീബ് അറിയിച്ചു.