കൊളച്ചേരി :- സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്റെ വേർപാടിൽ അനുശോചിച്ചു കൊണ്ട് കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൽകുഴിയിൽ നിന്നും കൊളച്ചേരിമുക്കിലേക്ക് മൗന ജാഥയും, കൊളച്ചേരിമുക്കിൽ സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.
പരിപാടിയിൽ സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനുശോചന യോഗത്തിൽ സിപിഐ കൊളച്ചേരി ലോക്കൽ സെക്രട്ടറി പി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥ്, സി.പി.ഐ.എം നേതാവ് എ.പി സുരേഷ്, കോൺഗ്രസ് നേതാവ് ബാലസുബ്രഹ്മണ്യൻ, മുസ്ലീം ലീഗ് നേതാവ് മൻസൂർ പാമ്പുരുത്തി, ബിജെപി നേതാവ് ഗോപാലകൃഷ്ണൻ, കേരള പ്രവാസി ഫെഡറേഷൻജില്ലാ സെക്രട്ടറി കെ.വി ശശീന്ദ്രൻ, എ.ഐ.വൈ.എഫ് നേതാവ് വിജേഷ് നണിയൂർ, മഹിളാ സംഘം നേതാവ് കെ.പ്രേമ എന്നിവർ സംസാരിച്ചു.