മെഡിസെപ്പ് ; സർക്കാരും ഇൻഷൂറൻസ് കമ്പനിയും നടത്തുന്ന പീഡനം അവസാനിപ്പിക്കണം - KSSPA


മയ്യിൽ:- 
ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രികളെ ബന്ധപ്പെടുന്ന മെഡിസെപ്പ് ഉപഭോക്താക്കളെ സർക്കാരും, ഇൻഷൂറൻസ് കമ്പനിയും അനാവശ്യമായി പീഡിപ്പിക്കുകയാണെന്ന് കെ.എസ്.എസ്.പി. എ കൊളച്ചേരി ബ്ലോക്ക് സമ്മേളനം കുറ്റപ്പെടുത്തി.

ബ്ലോക്ക് സമ്മേളനം മയ്യിൽ ഗാന്ധിഭവനിൽ ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെ.സി.രാജൻ മാസ്‌റ്റർ, കെ.പി.ശശിധരൻ, കെ.സി.ഗണേശൻ, സി.എച്ച്. മൊയ്തീൻ കുട്ടി , സി.ശ്രീധരൻ മാസ്റ്റർ, കെ.സി.രമണി ടീച്ചർ, സി. ഒ ശ്യാമള ടീച്ചർ, പി.ശിവരാമൻ എം.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കൗൺസിൽ യോഗം ആർ ദിവാകരന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കെ.മോഹനൻ ഉൽഘാടനം ചെയ്തു. ടി.പി. രാധാകൃഷ്ണൻ, കെ മുരളീധരൻ, കെ. ചന്ദ്രൻ, എം.കെ. രവീന്ദ്രൻ, പി.പി.അബ്ദുൾ സലാം, എം.വി രാമചന്ദ്രൻ, എൻ.കെ.മുസ്തഫ, സി.വിജയൻ, ടി.പി. പുരുഷോത്തമൻ, വി.ബാലൻ, എ.കെ. രുഗ്മിണി, പി.വിലാസിനി, പ്രമീള ടീച്ചർ എന്നിവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം വി.പത്മനാഭന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി.പി.ചന്ദ്രാംഗദൻ, മൊയ്തീൻ കുട്ടി, സി.വാസു, പി.കെ.പ്രഭാകരൻ, എം.പി. നാരായണൻ , സി.കെ. രുഗ്മിണി,പി.വി.ജലജകുമാരി, ഭാവന എന്നിവർ പ്രസംഗിച്ചു.ടൗണിൽ പ്രകടനവുമുണ്ടായി.

പുതിയ ഭാരവാഹികളായി എം.ബാലകൃഷ്ണൻ പ്രസിഡണ്ട് , പി.പി.അബ്ദുൾ സലാം - സെക്രട്ടരി , കെ മുരളീധരൻ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.





Previous Post Next Post