പുഴാതി ശ്രീ സോമേശ്വരി ക്ഷേത്രം അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ; വിഗ്രഹചൈതന്യ രഥയാത്രയ്ക്ക് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകി


കണ്ണാടിപ്പറമ്പ് :- ഡിസംബർ 3 മുതൽ 14 വരെ പുഴാതി ശ്രീ സോമേശ്വര ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിൻ്റെ വേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ഗുരുവായൂരിൽ നിന്ന് ആരംഭിച്ച ശ്രീകൃഷ്ണ തങ്ക വിഗ്രഹ ഘോഷയാത്രയ്ക്ക് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകി.

ക്ഷേത്രം മേൽശാന്തി ഇ.എൻ നാരായണ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Previous Post Next Post