പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഇസ്ലാഹി സെൻ്റെറിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു. ചക്കരക്കൽ ജുമാമസ്ജിദ് ഖത്തീബ് സുബൈർ സലഫി പട്ടാബി മുഖ്യപ്രഭാഷണം നടത്തി. കൈപ്പയിൽ അബ്ദുള്ളയുടെ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ഉപജില്ലാ അറബിക് കലോത്സവത്തിൽ ഖുർആൻ പാരായണത്തിൽ എ ഗ്രേഡ് നേടിയ കെ.എൻ അമീന് മൊമെന്റോയും ക്യാഷ് പ്രൈസും നൽകി അനുമോദിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ അശ്റഫ് ആശംസയർപ്പിച്ചു സംസാരിച്ചു. കെ എൻ റഷീദ് സ്വാഗതം പറഞ്ഞു.