ഹജ്ജ് യാത്രയ്ക്ക് മാർഗനിർദ്ദേശങ്ങളായി ; കുട്ടികളെ കൊണ്ടുപോകാൻ അനുമതി


കൊണ്ടോട്ടി :- ഹജ് അപേക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്ര ഹജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ജനറൽ വിഭാഗത്തിലും മെഹ്റം (ആൺതുണ) ഇല്ലാത്ത വനിതാ അപേക്ഷകരുടെ വിഭാഗത്തിലും ഒരു കവറിൽ പരമാവധി 5 മുതിർന്നവർക്ക് അപേക്ഷിക്കാം എന്നതാണ് ഇത്തവണത്തെ പ്രധാന മാറ്റം. കഴിഞ്ഞ വർഷം മുതിർന്നവരുടെ പരമാവധി എണ്ണം 4 ആയിരുന്നു. കഴിഞ്ഞ തവണ കുട്ടികൾക്ക് സൗദി ഹജ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത്തവണ ജനറൽ വിഭാഗത്തിൽ 2 കുട്ടികളെ കൂടെ കൊണ്ടുപോകാം എന്നു കേന്ദ്ര ഹജ് കമ്മിറ്റിയുടെ നിർദേശങ്ങളിലുണ്ട്. അന്തിമ തീരുമാനം സൗദി ഹജ് മന്ത്രാലയത്തിനായിരിക്കും.

കേരളത്തിൽ പുറപ്പെടൽ കേന്ദ്രങ്ങളായി ഇത്തവണയും 3 വിമാനത്താവളങ്ങൾ. (കോഴിക്കോട്, കൊച്ചി, കണ്ണൂർ). അപേക്ഷകർക്ക് സൗകര്യപ്രദമായ രണ്ട് പുറപ്പെടൽ കേന്ദ്രങ്ങൾ മുൻഗണനാ രീതിയിൽ രേഖപ്പെടുത്താം. ഈ മാസം 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

•അപേക്ഷകർ ഹജ് കമ്മിറ്റി മുഖേന മുൻപ് ഹജ്‌ ചെയ്‌തവർ ആകരുത്. മെഹ്റം (ആൺതുണ ആയോ സഹായിയായോ കൊണ്ടുപോകാൻ മുൻപ് ഹജ് ചെയ്യാത്തവർ ഇല്ലെങ്കിൽ ഹജ് ചെയ്‌തവരെ പരിഗണിക്കും.

•അപേക്ഷകരിൽ 3 വിഭാഗങ്ങൾ : 70 വയസ്സ് കഴിഞ്ഞവർ, 4 വയസ്സ് കഴിഞ്ഞ വനിതകൾ, ജനറൽ.

•കുഞ്ഞുങ്ങൾ : (2022 ജൂലൈ 21നും ശേഷവും ജനിച്ചവർ). ഇവർക്ക് വിമാന ടിക്കറ്റ് തുക 10% മതി.






• 70 വയസ്സ് വിഭാഗം (2023 3ന് 70 വയസ്സ് തികഞ്ഞവർ) ഒരു സഹായി നിർബന്ധമാണ്. (ഭാര്യ, ഭർത്താവ്, മക്കൾ, മരുമക്കൾ, സഹോദരങ്ങൾ, പേരക്കുട്ടികൾ എന്നിവരിൽ ആരെങ്കിലും)

•മെഹ്റം (ആൺതുണ) ഇല്ലാത്ത വനിതാ വിഭാഗം: (2023 ഡി സംബർ 3നു 45 വയസ്സ് തികഞ്ഞവർ).

•തിരഞ്ഞെടുക്കപ്പെടുന്നവർ 300 രൂപ പ്രോസസിങ് തുക നൽകണം. വിമാനക്കൂലി ഇനത്തിൽ മുൻകൂർ തുകയായി 81,500 രൂപയും അടയ്ക്കണം.

• ഹജ് അപേക്ഷകരെ സഹായിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി ഹജ് കമ്മിറ്റി ]യുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക‌് ഉടൻ തുടങ്ങും. വൊളന്റിയർമാരുടെ സേവനം ലഭിക്കും. 3 33 0483 -2710717.



Previous Post Next Post