കൊളച്ചേരി :- കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ലീഡറുമായ കരുണാകരന്റെ പതിമൂന്നാം ചരമദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു .മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി പി സുമേഷിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന നടത്തി. വത്സൻ പാട്ടയം, കെ.പി മുസ്തഫ,ബൂത്ത് പ്രസിഡണ്ടുമാരായ സുനിതാ അബൂബക്കർ , എം.ടി അനിൽ, എ.ഭാസ്കരൻ, കെ.ജിഷ , സി.കെ സിദ്ദീഖ് , സി.പി മൊയ്തു , കെ.ബാബു ,എം.ടി രഞ്ജിത്ത്, മണ്ഡലം KSU പ്രസിഡണ്ട് ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന അനുസ്മരണയോഗം മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു മുതിർന്ന കോൺഗ്രസ് നേതാവ് കെ.അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. സുനീതാ അബൂബക്കർ, വത്സൻ പാട്ടയം, എം.ടി. അനിൽ ,കെ. ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എം.ടി അനീഷ് സ്വാഗതവും സി.കെ സിദ്ദീഖ് നന്ദിയും പറഞ്ഞു.