ചെറുപഴശ്ശി ഉദയംകോട്ടം ശിവക്ഷേത്രം മഹോത്സവത്തിന് ഫെബ്രുവരി 1ന് തുടക്കമാകും


മയ്യിൽ :- ചെറുപഴശ്ശി ഉദയംകോട്ടം ശിവക്ഷേത്രം മഹോത്സവം ഫെബ്രുവരി 1 മുതൽ 3 വരെ നടക്കും. ഫെബ്രുവരി 1 വ്യാഴാഴ്ച രാവിലെ മഹാഗണപതി ഹോമം, വൈകുന്നേരം 4 30ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം തിരുവതാഴത്തിന് അരി അളയ്ക്കൽ, നിറമാല, അത്താഴപൂജ,  8 മണിക്ക് ആധ്യാത്മിക പ്രഭാഷണം, 9 മണിക്ക് ക്ഷേത്രം മാതൃസമിതിയുടെ നൃത്തനൃത്യങ്ങൾ അരങ്ങേറും.

ഫെബ്രുവരി 2 വെള്ളിയാഴ്ച രാവിലെ ഗണപതിഹോമം, 10 മണിക്ക് നെയ്യമൃത്കാരുടെ എഴുന്നള്ളത്ത് കുന്നത്ത് ബാലിയേരിക്കോട്ടത്തേക്ക് പുറപ്പെടുന്നു. വൈകുന്നേരം 4 മണിക്ക് ഇളനീർക്കാഴ്ച വരവ്, കാഴ്ച ശീവേലി, ദീപരാധന, 7 മണിക്ക് തായമ്പക, തുടർന്ന് നെയ്യാട്ടം, ഇളനീരാട്ടം, അത്താഴപൂജ, 9 മണിക്ക് പ്രസാദസദ്യ.

ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ വിശേഷാൽ പൂജകൾക്കും വഴിപാടുകൾക്കും ശേഷം ഉച്ചയ്ക്ക് 12 മണിക്ക് വലിയ ഗുരുതി, 2.30 ന് ശ്രീഭൂതബലി, കേളികൊട്ട് സോപാനസംഗീതം, വൈകുന്നേരം 5.15 ന് മേള പ്രതിക്ഷണത്തോടുകൂടി തിടമ്പ് നൃത്തം. തുടർന്ന് ദീപാരാധന, തായമ്പക, നിറമാല, 9 മണിക്ക് അത്താഴപൂജ.

Previous Post Next Post