കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവ സമാപനവും ധനുമാസ തിരുവാതിര ആഘോഷവും നടന്നു. ഒരു മാസക്കാലമായി നടന്നു വരുന്ന മണ്ഡലകാല ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും നിറമാല ഉണ്ടായിരുന്നു. സമാപന ഭാഗമായി ഒട്ടേറെ ചടങ്ങുകള്‍ നടന്നു. ചടങ്ങുകള്‍ക്ക് മേൽശാന്തി ചന്ദ്രമന ഇല്ലത്ത് ദേവീദാസ് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.
ക്ഷേത്ര തിരുമുറ്റത്ത് സ്ത്രീകളും കുട്ടികളും ചേര്‍ന്നുള്ള ധനുമാസ തിരുവാതിരയും അരങ്ങേറി. പ്രസാദ വിതരണവും നടന്നു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലന്‍ മാസ്റ്റര്‍, സെക്രട്ടറി ആര്‍.വി സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.