പൂക്കോയ തങ്ങൾ ഹോസ്പിസും തളിപ്പറമ്പ് സി.എച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 'രോഗി പരിചരണം മുതൽ മയ്യത്ത് പരിപാലനം വരെ' പ്രാക്ടിക്കൽ ക്ലാസ് നാളെ
പള്ളിപ്പറമ്പ് :- പൂക്കോയ തങ്ങൾ ഹോസ്പിസും തളിപ്പറമ്പ് സി.എച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 'രോഗി പരിചരണം മുതൽ മയ്യത്ത് പരിപാലനം വരെ' പ്രാക്ടിക്കൽ ക്ലാസ് നാളെ ഡിസംബർ 29 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കും. തളിപ്പറമ്പ് സി.എച്ച് സെന്റർ മയ്യത്ത് പരിപാലന മാസ്റ്റർ ട്രെയിനർ അൽഹാജ് മുസ്തഫ തളിപ്പറമ്പ് ക്ലാസിന് നേതൃത്വം നൽകും.