മയ്യിൽ :- കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് സമാപന മത്സരത്തിൽ പയ്യന്നൂർ ഗേൾസ് ഫുട്ബോൾ അക്കാദമി ഏകപക്ഷീയമായ ഒരു ഗോളിന് ആർ ജി എസ് പിലാത്തറയെ പരാജയപ്പെടുത്തി. ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ കണ്ണൂർ വിമൻസ് എഫ് സി ഒന്നാം സ്ഥാനവും മലബാർ സിറ്റി എഫ് സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനക്കാർക്കുള്ള റീന റെഡി മിക്സ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്കുള്ള യങ്ങ് ചാലഞ്ചേർസ് ക്ളബ്ബ് സ്പോൺസർ ചെയ്ത ട്രോഫിയും ഇന്നത്തെ മത്സരത്തിലെ പ്ളയർ ഓഫ് ദി മേച്ചായ ആർ ജി എസ് എഫ് സി യുടെ കാവ്യക്കും ചാമ്പ്യൻഷിപ്പിലെ ബസ്റ്റ് പ്ളയർ ആയ കണ്ണൂർ എഫ് സി യുടെ ഷിൽജി ഷാജിക്കും ബസ്റ്റ് ഗോൾ കീപ്പർ ആയ മലബാർ സിറ്റി എഫ് സി യുടെ ഫർഹാനക്കും പ്രോമിസിങ്ങ് പ്ളയർ ആയ പയ്യന്നൂർ ഫുട്ബോൾ ഗേൾസ് എഫ് സി യുടെ ടി.റിയക്കും ഉള്ള സമ്മാനങ്ങൾ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി അജിത നൽകി. എം.വി കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സഅദ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി ഓമന, പഞ്ചായത്ത് മെമ്പർമാരായ സുചിത്ര, യൂസഫ് പാലക്കീൽ, സിഡിഎസ് അംഗം വി.പി രതി, യങ്ങ് ചാലഞ്ചേർസ് ക്ളബ്ബ് സെക്രട്ടറി എ.കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ചന്ദ്രൻ കൈപ്രത്ത് സ്വാഗതവും പി.കെ നാരായണൻ നന്ദിയും പറഞ്ഞു.