DYFI വേശാല മേഖല സമര സംഗമം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ മേഖലാതല സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞിരോട്ട് മൂലയിൽ ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ബ്ലോക്ക് സെക്രട്ടറിയുമായ റെനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഷിജു പി.അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി നിജിലേഷ് പറമ്പൻ സ്വാഗതം പറഞ്ഞു. എം.വി സുശീല,  കെ രാമചന്ദ്രൻ ,കെ.പ്രിയേഷ് കുമാർ , കെ സന്തോഷൻ, പി.ഭാസ്കരൻ എന്നിവർ സംസാരിച്ചു. മേഖലാ ജോയിൻ്റ് സെക്രട്ടറി എം.പി വിശാഖ് നന്ദി പറഞ്ഞു.

ഭാരവാഹികൾ

ചെയർമാൻ - കെ.പ്രിയേഷ് കുമാർ

 വൈസ് ചെയർമാൻമാരായി ഷിജു.പി , കെ.ഗണേഷ് കുമാർ ,കെ.രാമചന്ദ്രൻ , എ.ഗിരിധരൻ

കൺവീനർ - നിജിലേഷ് പറമ്പൻ

ജോയിൻറ് കൺവീനർമാരായി ശ്രീബിഞ്ചു സി, നന്ദകൃഷ്ണ ,അജിത പി എന്നിവരേയും 32 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.







Previous Post Next Post