മയ്യിൽ ബേങ്ക് കസ്റ്റമർ മീറ്റ് നാളെ




മയ്യിൽ:- മയ്യിൽ സർവീസ് സഹകരണ ബേങ്ക് കസ്റ്റമർ മീറ്റും ഡിവിഡന്റ് വിതരണോദ്ഘാടനവും നാളെ (ഞായറാഴ്ച ) വൈകീട്ട് 3:30 ന് മയ്യിൽ ഗവ:ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ബേങ്ക് പ്രസിഡന്റ് പി വി മോഹനന്റെ അധ്യക്ഷതയിൽ  മുൻ എം എൽ എ  എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ഓഡിറ്റർ കെ രേഖ ഡിവിഡന്റ് വിതരണം ഉദ്ഘാടനം ചെയ്യും. സി ശ്രീലാൽ, എൻ ബിന്ദു, എ ബാലകൃഷ്ണൻ ,പി വത്സലൻ തുടങ്ങിയവർ സംബന്ധിക്കും. 2022-23 സാമ്പത്തീക വർഷത്തെ ലാഭ വിഹിതം 15% മാണ് വിതരണം ചെയ്യുന്നത്. പ്രവൃത്തി ദിവസങ്ങളിൽ ബേങ്കിന്റെ ശാഖകളിൽ നിന്ന് ഡിവിഡന്റ്  വാങ്ങാവുന്നതാണ്.

Previous Post Next Post