KSTA കണ്ണൂർ ജില്ല സമ്മേളനം സമാപിച്ചു

 


മയ്യിൽ:-കേന്ദ്രസർക്കാർ വെട്ടി കുറച്ച കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കണമെന്ന് കെഎസ്ടിഎ കണ്ണൂർ ജില്ലാ സമ്മേളനം  ആവിശ്യപ്പെട്ടു.

മതനിരപേക്ഷ വിദ്യാഭ്യാസം ബഹുസ്വര ഇന്ത്യ വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി 33 ആം കണ്ണൂർ ജില്ലാ സമ്മേളനം മയ്യിലിൽ  സമാപിച്ചു..പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ടി.വി ഗണേശൻ അധ്യക്ഷനായിരുന്നു ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ പി കെ ബിന്ദു അനുശോചന പ്രമേയവും  എസ്പി രമേശൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു  കെ. ശശീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു വി വി വിനോദ് കുമാർ വരവുചെലവ് കണക്ക് അവതരിപ്പിച്ചു .  ടി വി സഖീഷ് ക്രെഡൻഷൽ റിപ്പോർട്ട് അവതരിപ്പിച്ചു.ഫെബ്രുവരി ആദ്യവാരം കണ്ണൂരിൽ വച്ച് നടക്കുന്ന 33ആം സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ പ്രചരണ പോസ്റ്ററിന്റെ പ്രകാശനം ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ നിർവഹിച്ചു സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സംസ്ഥാന  സെക്രട്ടറി എംകെ നൗഷാദലി ,സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ എ കെ ബീന കെസി മഹേഷ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ സി സുധീർ ,കെ ഷാജിമ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. രജില,  കെ രഞ്ജിത്ത് കെ.സി സുനിൽ തുടങ്ങിയവർ സംസാരിച്ചു .   ടി.രാജേഷ് നന്ദി പറഞ്ഞു കുടിശ്ശിക ക്ഷാമബത്തയും ശമ്പള പരിഷ്കരണ കുടിശ്ശികയും അനുവദിക്കുക,സ്ത്രീധന സമ്പ്രദായവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. 


പുതിയ ഭാരവാഹികൾ  ജില്ലാ സെക്രട്ടറി  കെ ശശീന്ദ്രൻ ,പ്രസിഡണ്ട് കെ പ്രകാശൻ, ട്രഷറർ വി.വി. വിനോദ് കുമാർ വൈസ് പ്രസിഡണ്ട് മാർ ടിവി സഖീഷ് പി അജിത കെ വി ദീപേഷ് വി സ്വാതി .ജോയിൻ സെക്രട്ടറിമാർ പി വി സുരേന്ദ്രൻ  പി കെ ബിന്ദു കെ മനോജ് കുമാർ സി.കെ ബിജേഷ്






Previous Post Next Post