കണ്ണൂർ :- ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസ്കാര ഭാരതി പ്രഭാഷകപ്രതിഭകൾക്കു വർഷംതോറും നല്കുന്ന വാഗീശ പുരസ്കാരം പി.വി രാമചന്ദ്രൻ മാസ്റ്റർ അരോളിക്ക് ആർഷ സംസ്കാര ഭാരതി ദേശീയാധ്യക്ഷൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ സമർപ്പിച്ചു. പ്രഭാഷണ രംഗത്ത് നാല്പത്തഞ്ചു വർഷമായ നിറഞ്ഞു നില്ക്കുന്ന പ്രഭാഷകനാണ് രാമചന്ദ്രൻ മാസ്റ്റർ അരോളി . ഏറുമ്പാല ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയിൽ വെച്ചുനടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണ വാര്യർ പട്ടാനൂർ അധ്യക്ഷനായി.
കെ.കെ ചൂളിയാട്, കാനപ്രം കേശവൻനമ്പൂതിരി, ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, സി മാധവൻ മാസ്റ്റർ , പെരുന്താറ്റിൽ ഗോപാലൻ, കെ എം രാമചന്ദ്രൻ നമ്പ്യാർ തുടങ്ങിയവർക്കാണ് മുൻവർഷങ്ങളിൽ പുരസ്കാരം നൽകിയത്. ചടങ്ങിൽ ജില്ലാ സെക്രട്ടറി വി വി മുരളീധര വാര്യർ സ്വാഗതവും കെ.എം രാമചന്ദ്രൻ നമ്പ്യാർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു. ഷാജികരിപ്പത്ത്, സച്ചിൻ എന്നിവർ സംസാരിച്ചു.