മയ്യിൽ :- മയ്യിൽ പഞ്ചായത്ത് വിജ്ഞാനോത്സവം മയ്യിൽ ALP സ്കൂളിൽ വെച്ച് നടന്നു. കെ.കെ ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിചെയർ മാൻ രവി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം കെ.സി പത്മനാഭൻ , സി.വിനോദ് , പി.കെ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മയ്യിൽ ALP സ്കൂൾ ഹെഡ്മാസ്റ്റർ ഇ.കെ. സുനീഷ് സ്വാഗതം പറഞ്ഞു. 128 കുട്ടികളും 13 ആർ.പിമാരും പങ്കെടുത്തു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ.ഇ.എം.സുരേഷ്ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാഗത സംഘം കൺവീനർ കെ.കെ.കൃഷ്ണൻ. സ്വാഗതം പറഞ്ഞു.
പി.ദിലീപ് കുമാർ, എം.വി.രാമകൃഷ്ണൻ, ടി.വി. ബിജുകുമാർ, പണ്ണേരി ബാബു, എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.