കൊളച്ചേരി :-കുട്ടികളെ കൊന്നൊടുക്കുന്ന ഇസ്രേയലിൻ ഭീകരതക്കെതിരെ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
കൊളച്ചേരി മുക്കിൽ നിന്നും കമ്പിൽ ബസാറിലേക്ക് നടന്ന റാലിക്ക് അമൽ കൃഷ്ണ , ദേവിക ദിനേശ് , പ്രസീത ഇ.പി ജയരാജൻ , സ്വതിൻ സത്യൻ നേതൃത്വം നൽകി. കമ്പിൽ നടന്ന പൊതുയോഗം DYFI മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കെ.സി ഉദ്ഘാടനം ചെയ്തു. ദേവിക ദിനേശ് സ്വാഗതം പറഞ്ഞു .