മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ റെയ്ഡ് തുടരുന്നതായി പോലീസ്


കണ്ണൂർ :- ജില്ലയിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലേക്കായി ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ നിരന്തരം റയ്ഡുകൾ നടത്തി വരുന്നതായി ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 

ശ്രീകണ്ഠാപുരം മേമി ഗ്രാനൈറ്റ്സിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടി കൂടിയ സംഭവത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. 2023 ൽ സ്ഫോടക വസ്തുക്കൾ ലൈസൻസില്ലാതെ സൂക്ഷിച്ചതിന് 5 കേസുകളും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് അക്രമം നടത്തിയതിന് 2 കേസും ഉൾപ്പെടെ 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പൊതു പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.


                                                     

Previous Post Next Post