മയ്യിൽ : രൂക്ഷമായ മുഞ്ഞബാധയിൽ മയ്യിൽ പഞ്ചായത്തിലെ വള്ളിയോട്ട് പാടശേഖരത്തിൽ നെൽക്കൃഷിക്ക് നാശം. ഉമ നെൽ വിത്തിറക്കി രണ്ടാം വിള നെൽകൃഷിയിറക്കിയ കർഷകരുടെ പാടത്തിലാണ് കീടബാധ കൂടുതലായുള്ളതെന്നാണ് കർഷകർ പറയുന്നത്. നാടൻ നെൽവിത്തിനമായ പൊൻമണി വിത്തിറക്കിയ പാടത്തിൽ കീടബാധ ഇല്ലെന്ന് മയ്യിൽ കൃഷിഭവനിലെ കൃഷി ഓഫീസർ എസ്.പ്രമോദ് പറഞ്ഞു.
രൂക്ഷമായ കീടബാധ കണ്ടെത്തിയ പാടങ്ങളിൽ രാസകീടനാ ശിനിയായ അക്ടാറ രണ്ട് ഗ്രാം പത്ത് ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യാനായി കാർഷിക ശാസ്ത്രജ്ഞ ഡോ. മഞ്ജു കർഷകരോട് ആവശ്യപ്പെട്ടു. രണ്ടാം വിള നെൽക്കൃഷി വർഷങ്ങളായി ചെയ്യുന്ന വള്ളിയോട്ട് പാടശേഖരത്തിൽ ഇക്കുറിയാണ് മുഞ്ഞബാധ രൂക്ഷമായതെന്ന് പാടശേഖര സെക്രട്ടറി പീരക്കിൽ ദിനേശൻ പറഞ്ഞു.