ചേലേരി :- കാരയാപ്പ് ശാഖാ മുഖാമുഖ വർത്തമാനം ശിഹാബ് തങ്ങൾ വായനശാലയിൽ വെച്ച് നടന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് ടി.കുഞ്ഞി കമാൽ അധ്യക്ഷത വഹിച്ചു.
നിരീക്ഷകൻ പി.യൂസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, ശാഹുൽ ഹമീദ് .കെ, യൂത്ത് ലീഗ് സെക്രട്ടറി ജാബിർ പാട്ടയം, MSF സെക്രട്ടറി റാസിം തുടങ്ങിയവർ പങ്കെടുത്തു. കെ.കെ ബഷീർ സ്വാഗതവും കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.