മയ്യിൽ :- മയ്യിൽ CRC യുടെയും മയ്യിൽ നാടകക്കൂട്ടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'നാടകം ഇന്നലെ ഇന്ന് ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. മയ്യിൽ CRC ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ നാടക നടനും സംവിധായകനുമായ അനൂപ് ലാൽ മുഖ്യപ്രഭാഷണം നടത്തി. CRC പ്രസിഡന്റ് കെ.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.
പി.കെ ഗോപാലകൃഷ്ണൻ, രവിനമ്പ്രം, വി.പി ബാബുരാജ്, ഗണേഷ് ബാബു മയ്യിൽ വി.വി മോഹനൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. CRC സെക്രട്ടറി പി.കെ നാരായണൻ സ്വാഗതവും പി.ദിലീപ് കുമാർ നന്ദിയും പറഞ്ഞു.