തളിപ്പറമ്പ് :- വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് തളിപ്പറമ്പ് മണ്ഡലം പര്യടനം എളമ്പേരം പാറയിൽ ആരംഭിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ഒ.പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ മഹമ്മൂദ് അള്ളാംകുളം, പി.കെ സുബൈർ, മുസ്‌തഫ ഹാജി, കെ.വി അബൂബക്കർ ഹാജി, അബൂബക്കർ വായാട്, സലീം കൊടിയിൽ, സമദ് കടമ്പേരി പി.സി നസീർ തുടങ്ങിയവർ സംസാരിച്ചു. മുൻകൂട്ടി രെജിസ്റ്റർ ചെയ്‌ത എഴുന്നൂറോളം പേരാണ് ജാഥയിൽ അണിനിരക്കുന്നത്.