വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കൂടാളി :- കാവുംന്താഴ അമൽ നിവാസിൽ എ.കെ രാജൻ കെ.സി രത്‌നമണി എന്നവരുടെ മകൻ കെ.സി അമൽരാജിൻ്റെയും പിലിക്കോട് ടി.ടി.വി കുഞ്ഞിരാമൻ, എം.വി സുജാത എന്നവരുടെ മകൾ എം.വി സ്നേഹയുടേയും വിവാഹദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. CPl(M) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും IRPC ഗവേണിംങ്ങ് ബോഡി മെമ്പറുമായ പി.പുരുഷോത്തമൻ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ CITU മട്ടന്നൂർ ഏരിയ സെക്രട്ടറി കെ.കെ കുഞ്ഞിക്കണ്ണൻ, CPI(M) കനാൽപാലം ബ്രാഞ്ച് സെക്രട്ടറി പി.കെ ഗിരീശൻ, IRPC വളണ്ടിയർ പി.ശ്രീജ, കൂടാളി പഞ്ചായത്ത് മെമ്പർ പി.ജിതിൻ എന്നിവർ പങ്കെടുത്തു.



Previous Post Next Post