കണ്ണൂർ :- ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിന് എതിരെ ഇന്ന് എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പഠിപ്പ് മുടക്ക് സമരത്തിന്റെ ഭാഗമായി SFI മയ്യിൽ ഏരിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കി.
കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ, ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, ITM കോളേജ് മയ്യിൽ, വിക്ടറി കോളേജ് മയ്യിൽ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി പ്രതിഷേധവും പ്രകടനവും നടത്തി.