കൊളച്ചേരി :- ഇടതുപക്ഷ സർക്കാറിനെതിരെ യു.ഡി.എഫ് ഡിസംബർ 22 ന് വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പിൽ വെച്ച് സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം UDF കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിളംബര റാലി നാളെ ഡിസംബർ 20 ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരിമുക്കിൽ നിന്നാരംഭിച്ച് കമ്പിൽ ബസാറിൽ സമാപിക്കും.
തളിപ്പറമ്പിൽ നടക്കുന്ന കുറ്റ വിചാരണ സദസ്സ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തും. യു.ഡി.എഫ് ഘടക കക്ഷികളുടെ മറ്റു നേതാക്കളും പങ്കെടുക്കും.