ചേലേരി :- ചേലേരിയിലെ അമൃതം നിവാസിൽ അശ്വതി ജി.കൃഷ്ണ മകൾ ഹർഷിതയുടെ പിറന്നാൾ ദിവസം സേവാഭാരതിക്ക് ധനസഹായം നൽകി. സേവാഭാരതി സംസ്ഥാന സെക്രട്ടറി രാജീവൻ നാറാത്ത് സേവ നിധി ഏറ്റുവാങ്ങി.
ചടങ്ങിൽ സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി കെ.രാജീവൻ , ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറി ദേവരാജൻ പി.വി, ബിജു.പി എന്നിവർ പങ്കെടുത്തു . ചടങ്ങിൽ സേവാഭാരതി നടത്തുന്ന വിവിധ സേവാപ്രവർത്തനങ്ങളെപ്പറ്റി രാജീവൻ നാറാത്ത് സംസാരിച്ചു.