കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമാഞ്ജനേയ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ അയോദ്ധ്യയിലെ ശ്രീരാമ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി ജനുവരി 15 മുതൽ 22 വരെ ശ്രീരാമ ഭക്തസംഗമം നടക്കും.
ജനുവരി 21 വരെയുള്ള ദിവസങ്ങളിൽ സന്ധ്യക്ക് വിവിധ ഭക്തസംഘങ്ങളുടെ ഭജന, ജനുവരി 22ന് രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണി വരെ പഞ്ചയാമപൂജയും ഉദയാസ്തമന നാമജപവും ഉണ്ടായിരിക്കുന്നതാണ്.