ലണ്ടൻ :- പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ മൂന്നു ദിവസത്തെ ബ്രിട്ടൻ സന്ദർശനം തിങ്കളാഴ്ച തുടങ്ങും. 22 വർഷത്തിനുമുമ്പാണ് ഒരു ഇന്ത്യൻ പ്രതിരോധമന്ത്രി ബ്രിട്ടൻ സന്ദർശിച്ചത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗ്രാൻ്റ് ഷാപ്‌സുമായി സിങ് കൂടിക്കാഴ്ച നടത്തും. മഹാത്മാഗാന്ധി, ഡോ.ബി.ആർ. അംബേദ്‌കർ എന്നിവരുടെ ലണ്ടനിലെ സ്മാരകങ്ങൾ സന്ദർശിക്കും. ഇന്ത്യൻ സമൂഹത്തെയും കാണും.
ബ്രിട്ടനിലെ ഖലിസ്താൻ വിഘടനവാദികളുടെ അക്രമങ്ങളിൽ ഇന്ത്യ ആശങ്കയറിയിച്ചിരിക്കെയാണ് പ്രതിരോധമന്ത്രിയുടെ സന്ദർശനം. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസാണ് ഇതിനുമുമ്പ് ബ്രിട്ടൻ സന്ദർശിച്ചത്. 2002 ജനുവരി 22-നായിരുന്നു അത്.