തിരുവനന്തപുരം :- ഫെബ്രുവരിയിലും കെഎസ്ഇബി ബില്ലിലെ 19 പൈസ ഇന്ധന സർചാർജ് തുടരും. കെഎസ്ഇബി നേരിട്ട് 10 പൈസയാണ് പിരിക്കുക. ഇതോടൊപ്പം, നേരത്തേ റെഗു ലേറ്ററി കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈടാക്കി വരുന്ന 9 പൈസ സർചാർജും തുടരും.
ഡിസംബറിൽ പുറത്തു നിന്നു വൈദ്യുതി വാങ്ങാൻ ചെലവഴിച്ച തുക തിരിച്ചു പിടിക്കുന്നതിനാണ് സർചാർജ് എന്നാണു വിശദീകരണം. പ്രതിമാസ,ദ്വൈമാസ ബില്ലുകളിൽ സർചാർജ് ബാധകമാകും.