തിരുവനന്തപുരം :- 10 വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും വേതനം 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടുമെന്നു മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
നിലവിൽ വർക്കർമാർക്കു പ്രതിമാസം 12,000 രൂപയും ഹെൽപർമാർക്ക് 8,000 രൂപയുമാണു ലഭിക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. ഇരുവിഭാഗങ്ങളിലുമായി 44,737 പേർക്ക് 1000 രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വർധനയുണ്ടാകും.