സംസ്ഥാന ബഡ്സ് കലോത്സവം ജനുവരി 20, 21 തീയതികളിൽ ബ്രണ്ണൻ കോളേജിൽ


കണ്ണൂർ :- കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായുള്ള സംസ്ഥാന കലോത്സവം 'തില്ലാന' ജനുവരി 20, 21 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും. ജനുവരി 20-ന് രാവിലെ 10-ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 18 ഇനങ്ങളിലായി 296 കുട്ടികൾ മാറ്റുരയ്ക്കും. ലളിതഗാനം, നാടൻപാട്ട്, നാടോടിനൃത്തം, മിമിക്രി, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം- ചെണ്ട ആൻഡ് കീബോർഡ്, പെയിന്റ്റിങ് (ക്രയോൺസ്), പെൻസിൽ ഡ്രോയിങ്, എംബോസ് പെയിന്റ്റിങ് തുടങ്ങിയ വ്യക്തിഗത ഇനങ്ങളും സംഘനൃത്തം, ഒപ്പന എന്നിവയുമാണുള്ളത്.

കലോത്സവത്തിൻ്റെ ഭാഗമായി ജനുവരി 18-ന് വൈകീട്ട് 3.30-ന് മുഴപ്പിലങ്ങാട് ബീച്ചിൽ ബലൂൺ പറത്തൽ നടക്കും. ബഡ്‌സ് സ്‌കൂൾ അധ്യാപകർക്കായി ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം, പൊതു ജനങ്ങൾക്കായി പ്രവചനമത്സരം എന്നിവയുമുണ്ടാകും. സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും ജനുവരി 21-ന് സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും. 

Previous Post Next Post