ഉത്രാടം ഫാഷൻ ഡിസൈനിങ് ഇൻസ്റ്റ്യൂട്ടിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി കിഡ്സ് ഫാഷൻ ഷോ സംഘടിപ്പിച്ചു


മയ്യിൽ :- ഉത്രാടം ഫാഷൻ ഡിസൈനിങ് ഇൻസ്റ്റ്യൂട്ടിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി കിഡ്സ് ഫാഷൻ ഷോ 2024 വ്യാപാരിവ്യവസായി സമിതി ഓഫീസ് ഹാളിൽ വച്ച് നടന്നു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദുവിന്റെ അധ്യക്ഷയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സുർജിത് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ഫാഷൻ ഷോപ്പ് കോണ്ടസ്റ്റിൽ 4to6 വരെയുള്ള ആഷ്മിക അഭിലാഷ് , 7to9 വരെയുള്ള മത്സരത്തിൽ സാൻവിക ശ്രീജിത്ത്, 10 to12 വരെയുള്ള മത്സരത്തിൽ ശ്രേയ സജീഷ് എന്നിവർ വിജയികളായി. ഓവറോൾ റൗണ്ടിൽ ദേവന കരസ്ഥമാക്കി. 

 കുട്ടികളുടെ ഫാഷൻ ഷോ കൂടാതെ ഭിന്നശേഷി കുട്ടികൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയായി മാറാനും ഈ വർഷത്തെ ഷോയ്ക്ക് കഴിഞ്ഞു ഈ വർഷത്തെ ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ അജിന രാജിന്റെ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ടുള്ള നൃത്തവും അരങ്ങേറി , തുടർന്ന് ശിഷ്ണ ആനന്ദിന്റെ നിമിഷ നേരം കൊണ്ടുള്ള ഫ്ലവർ മേക്കിങ് , ഡാൻസ് എന്നിവയും അരങ്ങേറി, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സ്നേഹതീരം ബഡ്സ് സ്കൂളിലെ വിജിൽ ശ്രീലക്ഷ്മിയുടെ ഡാൻസും മയ്യിൽ ഗ്രാമപഞ്ചായത്ത് സ്നേഹതീരം സ്കൂളിലെ വർഷാവിജയന്റെ കവിതയും സിനിമാഗാനവും കാണികളെ അത്ഭുതപ്പെടുത്തി .

സമാപന സമ്മേളനത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. മയ്യിൽ പഞ്ചായത്ത് ബിജു മെമ്പർമെമ്പർ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഗിരീശൻ, സി.വി സതീശൻ മാഷ്, അരുൺ ശൈലേന്ദ്ര, പ്രസന്ന ഉണ്ണികൃഷ്ണൻ, രമണി ശശിധരൻ, റിനി അഖിലേഷ്, സൗമ്യ മനോജ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ശ്രീദേവി ഉത്രാടം സ്വാഗതവും ദിവ്യ ബൈജു നന്ദിയും പറഞ്ഞു

Previous Post Next Post