മുല്ലക്കൊടി :- മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ഫെബ്രുവരി 2,3,4, തീയതികളിൽ നടക്കും. ഫെബ്രവരി 2ന് ഉച്ചയ്ക്ക് ജുമഅ നിസ്കാരനന്തരം സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ ഉദ്ഘാടനം ചെയ്യും. രാത്രി 7.39 ന് ബുർദ മജ്ലിസ്, ഖവാലി, ഇശൽ വിരുന്ന്. തുടർന്ന് മണിക്ക് മജ്ലിസുന്നൂർ.
ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ മുതൽ ഖത്തമുൽ ഖുർആൻ.
ഫെബ്രുവരി 4 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് അന്നദാനം. രാത്രി 8 മണിക്ക് ഉറൂസ് സമാപനവും കൂട്ട് പ്രാർത്ഥനയും നടക്കും. മുഹമ്മദ് ദാരിമി വെള്ളിയമ്പ്ര നേതൃത്വം നൽകും.