ചാലാട് :- 'ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു' എന്ന പ്രമേയത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ SDPI അഴീക്കോട് മണ്ഡലം കമ്മിറ്റി ജനകീയ സദസ് സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുമ്പോൾ കൈയും കെട്ടി മൗനം ദീക്ഷിക്കാതെ ഭരണഘടന നെഞ്ചോട്ചേർത്ത് പിടിച്ച് പ്രതിരോധം തീർക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബഷീർ കണ്ണാടിപ്പറമ്പ് കൂട്ടി ചേർത്തു.
ജനകീയ സദസ്സ് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുനീർ പോയത്തുംകടവ്, വൈസ് പ്രസിഡന്റ് റഹീം കമ്മിറ്റി അംഗം ഫാറൂഖ് കക്കാട്, ഷബീർ ചാലാട് എന്നിവർ സംസാരിച്ചു