രാജ്യത്ത് 4,049 കോവിഡ് കേസുകൾ


ന്യൂഡൽഹി :- രാജ്യത്ത് 4,049 സജീവ കോവിഡ് കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്ത‌മാക്കി. ഇതിൽ 756 എണ്ണം പുതിയതാണ്. 24 മണിക്കൂറിനകം 5 പേർ മരിച്ചു. ഇതിൽ 2 പേർ വീതം കേരളത്തിലും മഹാരാഷ്ട്രയിലും ഒരാൾ ജമ്മുകശ്മീലുമാണ്. ആക്ടീവ് കേസുകളിൽ 92% ആളുകളും വീടുകളിൽ ഐസലേഷനിലാണ്.

ഡിസംബർ ആദ്യം കേസുകൾ കുറഞ്ഞെങ്കിലും തണുപ്പും പുതിയ വകഭേദമായ ജെഎൻ1 മൂലവും ഇപ്പോൾ ഉയരുകയാണ്. രാജ്യത്ത് ഇതുവരെ 4.5 കോടിയിലധികം ജനങ്ങൾ കോവിഡ് ബാധിതരായിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക്.

Previous Post Next Post