നാറാത്ത്:-നാറാത്ത് കാക്കത്തുരുത്തി റോഡിനു സമീപം കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് നാലു പേർക്ക് പരുക്കേറ്റു. ഡാനിഷ്, സഫ്‌വാൻ, സൈൻ, ഷിബിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.45നോടെ പുതി യതെരു ഭാഗത്ത് നിന്നും കമ്പിൽ ഭാഗത്തേക്കു പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ വലതു ഭാഗ ത്തെ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു.
ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപ്പെടുത്തി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് രണ്ടുപേരെ ചാലയി ലെ സ്വകാര്യ ആശുപത്രിയിലേ ക്ക് മാറ്റി.