കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാറിൽ നിന്നും BJP ഇറങ്ങിപ്പോക്ക് നടത്തി


കൊളച്ചേരി :- 
കൊളച്ചേരി മുക്ക് മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റേറിയത്തിൽ ഇന്ന് നടന്ന കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാറിൽ നിന്നും ബി.ജെ.പി. ഇറങ്ങിപ്പോക്ക് നടത്തി.

 ഇന്ന് പ്രസിദ്ധീകരിച്ച കരട് പദ്ധതി രേഖയിൽ ആസൂത്രണ സമിതി അംഗങ്ങളുടെ പട്ടികയിൽ ബി.ജെ.പിയുടെ പ്രതിനിധി കെ.പി. ചന്ദ്രഭാനുവിന്റെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.

 ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. എന്നിവരുടെ നേതൃത്വത്തിൽ വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ ചന്ദ്രഭാനു കെ.പി, വേണുഗോപാൽ പി.വി , സഹജൻഎ , കെ.പി. പ്രേമരാജൻ, ഗോവിന്ദൻ എം , രജിത പി, ചന്ദ്രിക വാര്യർ എന്നിവരാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.

 ഭാരതീയ ജനതാ പാർട്ടിയോട് കാണിച്ച ഈ അവഗണനക്കെതിരെ പാർട്ടി പ്രതിനിധികൾ പഞ്ചായത്ത് പ്രസിഡൻ്റിനോട് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.


Previous Post Next Post