മയ്യിൽ :- കോറളായി പുഴയിൽ മധ്യവയസ്‌കൻ മുങ്ങിമരിച്ചു. ചെങ്ങളായി പാറക്കാടിയിലെ കല്ലേൻ ചന്ദ്രൻ (55) ആണ് മരിച്ച ത്. ഇന്നലെ വൈകിട്ട് 5.30ന് ആണു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കക്ക വാരുമ്പോഴാണ് അപകടം. മയ്യിൽ പൊലീസും നാട്ടിലെ മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.