പള്ളിപ്പറമ്പ് :- പാലത്തുങ്കര ശാഖ വനിതാ ലീഗ് കമ്മിറ്റി വാർഷികാഘോഷം സംഘടിപ്പിച്ചു. സാബിറ കെ.പി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ അസൈനാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഫാമിലി മൊട്ടിവേഷൻ ക്‌ളാസിന് ഷബീർ എടയന്നൂർ നേതൃത്വം നൽകി. കണ്ണൂർ ജില്ലാ വനിതാ ലീഗ് ജനറൽ സിക്രട്ടറി ഷമീമ ജമാൽ മുഖ്യ പ്രഭാഷണം നടത്തി.
നഫീസ പി പി, സഫീന കാലടി,സറീന പെരുവങ്ങൂർ, സലീമ ഒ എം, ജംഷീന പെരുവങ്ങൂർ, ജമീല ഹസ്സൈനാർ,എം കെ കുഞ്ഞാഹമ്മദ് കുട്ടി, ജുബൈർ മാസ്റ്റർ,മുൻഷി അബ്ദുൽ ഖാദർ ഹാജി, എം കെ കാദർ, ദിൽവിശാഹു, കാദർ കാലടി തുടങ്ങിയവർ സംസാരിച്ചു. റഷീദ.കെ സ്വാഗതവും സഫൂറ പി.കെ നന്ദിയും പറഞ്ഞു