സംവാദ സദസ്സ് ഇന്ന് നണിയൂരിൽ
കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംവാദ സദസ്സ് ഇന്ന് ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നണിയൂർ ഇളനീർ പടിക്ക് സമീപം നടക്കും. പുരോഗമന കലാസാഹിത്യസംഘം മേഖലാ സെക്രട്ടറി എ.അശോകൻ പ്രഭാഷണം നടത്തും. തുടർന്ന് പരിഷത്ത് മയ്യിൽ മേഖല കമ്മിറ്റി അവതരിപ്പിക്കുന്ന ലഘുനാടകം ' ചോദ്യം ' അരങ്ങേറും.