ചേലേരി :- വളവിൽ ചേലേരി മടയൻ സന്തോഷിന്റെ ഭാര്യ പ്രീത.എം ന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ഓട്ടോമാറ്റിക്ക് ബ്ലഡ് പ്രഷർ മെഷീൻ സംഭാവന നൽകി.
സ്പർശനം എക്സിക്യൂട്ടീവ് മെമ്പറും പ്രഭാത് വായനശാല സെക്രട്ടറിയുമായ പി.വിനോദ് സന്തോഷിന്റെ അമ്മ മീനാക്ഷിയിൽ നിന്നും മെഷീൻ ഏറ്റുവാങ്ങി. ചടങ്ങിൽ സന്തോഷിന്റെ കുടുംബാംഗങ്ങൾ , സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കൺവീനർ പി.കെ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.