മലബാറിലെ ട്രെയിൻ യാത്രക്കാര്‍ക്ക് ആശ്വാസം; ബംഗളൂരു- മംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും


കണ്ണൂര്‍ :- കണ്ണൂരില്‍ നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബംഗളൂരു- കണ്ണൂര്‍ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടാന്‍ തീരുമാനമായി. ഇത് കോഴിക്കോട് -ബംഗളൂരു റൂട്ടിലെ യാത്രക്കാര്‍ക്ക് ഒരു പരിധിവരെ ആശ്വാസമാവും. ഗോവ- മംഗളൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടാന്‍ ശ്രമം തുടങ്ങിയെന്നും എം.കെ. രാഘവന്‍ എം.പി അറിയിച്ചു.

നിലവില്‍ കണ്ണൂരില്‍ നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്ക് പോകുന്ന ട്രെയിന്‍ ആണ് കോഴിക്കോട്ടേക്ക് നീട്ടുന്നത്.രാത്രി 9.35ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കണ്ണൂര്‍ വഴി പിറ്റേന്ന് ഉച്ചക്ക് 12 .40 ന് കോഴിക്കോട്ട് എത്തും. തിരിച്ച് മൂന്നരക്ക് കോഴിക്കോട് നിന്ന് കണ്ണൂര്‍ വഴി ബംഗളൂരുവിലേക്ക് പോകും. രാവിലെ 6.35ന് ബംഗളൂരുവിലെത്തും. മംഗളൂരു - ഗോവ വന്ദേ ഭാരതും ഈ രീതിയില്‍ കോഴിക്കോട്ടേക്ക് നീട്ടാനാണ് ശ്രമം.

Previous Post Next Post