മയ്യിൽ :- സംസ്കൃതം അക്കാദമിക് കൗൺസിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ല ഛാത്രശില്പശാല സംഘടിപ്പിച്ചു. മയ്യിൽ ബിആർസി ഹാളിൽ ഉപജില്ലവിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു. ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് പി.സുലഭ അധ്യക്ഷത വഹിച്ചു. സിദ്ധാർത്ഥ് കുറ്റ്യാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
ബിപിസി ഗോവിന്ദൻ എടാടത്തിൽ, കെവി ശ്രീജിത്ത് ആശംസ പ്രസംഗം നടത്തി. കൗൺസിൽ സെക്രട്ടറി ടി.ഇ രാധാമണി സ്വാഗതവും ജോയിൻ സെക്രട്ടറി സി. ഷംന നന്ദിയും പറഞ്ഞു. സിദ്ധാർത്ഥ് കുറ്റ്യാട്ടൂർ, കെ.വി ശ്രീജിത്ത് ഭാഷാ കേളി, സംഖ്യാക്രീഡാ, സംഭാഷണകൗതുകം എന്നിവയ്ക്ക് നേതൃത്വം നൽകി.







