മാണിയൂർ സെൻട്രൽ സ്കൂളിൽ പച്ചക്കറി ചട്ടിയും തൈകളും വിതരണം ചെയ്തു


ചട്ടുകപ്പാറ :- ഊർവ്വരം 2023 ഹരിതം സഹകരണം മണ്ണിനെ അറിയാം വിത്തെറിയാം. സ്കൂളുകളിൽ വിതരണം ചെയ്യുന്ന പച്ചക്കറി ചട്ടിയും തൈകളുടെയും വിതരണം മാണിയൂർ സെൻട്രൽ സ്കൂളിൽ നടന്നു. മുല്ലക്കൊടി ബേങ്ക് മാണിയൂർ ബ്രാഞ്ച് മാനേജർ ഇ.പി ജയരാജൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സന്തോഷ്.കെ.വി, അഷറഫ് മാസ്റ്റർ, നക്ഷത്ര കെ.സി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സി ഷംന ടീച്ചർ സ്വാഗതവും റജിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post