പറശ്ശിനിക്കടവ് :- നവീകരിച്ച പറശ്ശിനിക്കടവ് നീർപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുത്ത് എം.വി
ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം
നിർവഹിച്ചു. ആന്തൂർ നഗരസഭ വൈസ്
ചെയർമാൻ വി.സതീദേവി അധ്യക്ഷയായി.
രാമചന്ദ്രൻ എ.ടി, കെ.വി പ്രേമരാജൻ മാസ്റ്റർ, പ്രീത.പി, യു.രമ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത സ്വാഗതം പറഞ്ഞു.
ഒന്നര മാസത്തെ അറ്റകുറ്റ പണിക്ക്
ശേഷമാണ് പാലം തുറന്ന് കൊടുത്തത്.