കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ ഒരു പ്രതി കൂടി അറസ്‌റ്റിൽ. പുല്ലൂപ്പി വയപ്പ്രത്തെ കെ.ശംനാദാണ് (29) അറസ്റ്റിലായത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ഷെരീഫിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത നരഹത്യാശ്രമ കേസിലാണ് മയ്യിൽ പൊലീസ് സംഘം അറസ്‌റ്റ് ചെയ്തത്.
സംഭവത്തിൽ കത്തിക്കുത്തേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പ്രതിക്ക് ആശുപത്രിയിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ഡിസ്‌ചാർജ് ചെയ്‌ത ഉടൻ പ്രതിയെ കസറ്റഡിയിലെടുത്തു.